Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Passengers

മൂ​ന്നു യാ​ത്ര​ക്കാ​ർ​ക്കുകൂ​ടി ഹാ​ന്‍റാ​ വൈ​റ​സ്

ഹേ​ഗ്: ആ​ഡം​ബ​ര ക്രൂ​സ് ക​പ്പ​ലാ​യ എം​വി ഹോ​ൻ​ഡി​യ​സി​ലെ മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടി ഹാ​ന്‍റാ​വൈ​റ​സ് പോ​സി​റ്റീ​വാ​യി. ഫ്ര​ഞ്ച് വ​നി​ത​യ്ക്കും ര​ണ്ട് അ​മേ​രി​ക്ക​ക്കാ​ർ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. സ്പെ​യി​നി​ലെ ടെ​ന​റൈ​ഫ് തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടു കി​ട​ക്കു​ന്ന ക​പ്പ​ലി​ൽ​നി​ന്നു യാ​ത്ര​ക്കാ​രെ ഞാ​യ​റാ​ഴ്ച അ​ത​ത് രാ​ജ്യ​ങ്ങ​ൾ തി​രി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്നു.

ക​പ്പ​ലി​ൽ​നി​ന്നു പാ​രീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യ അ​ഞ്ചു യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വി​മാ​ന​ത്തി​ൽ ഇ​വ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​താ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​തി​നു ശേ​ഷം ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​താ​യും ഫ്ര​ഞ്ച് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വൈ​റ​സ് പ​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ​ഹ​യാ​ത്രി​ക​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ജ​ർ​മ​നി​യി​ൽ തി​രി​ച്ചെ​ത്തി​യ യാ​ത്ര​ക്കാ​രെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​രാ​ക്കി. വൈ​റ​സ് ബാ​ധ​യു​ണ്ടോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​വ​രു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. നി​ല​വി​ൽ ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ തു​ട​രാ​നാ​ണ് നി​ർ​ദേ​ശം.

നെ​ബ്രാ​സ്ക​യി​ലേ​ക്കു​ കൊ​ണ്ടു​പോ​യ 17 അ​മേ​രി​ക്ക​ൻ യാ​ത്ര​ക്കാ​രി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ​ക്കു രോ​ഗ​ല​ക്ഷ​ണ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. മ​റ്റൊ​രാ​ൾ​ക്ക് ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നു യു​എ​സ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ പ​റ​ഞ്ഞു. ക​പ്പ​ലി​ൽ​നി​ന്നു ഞാ​യ​റാ​ഴ്ച എ​ല്ലാ യാ​ത്ര​ക്കാ​രെ​യും പു​റ​ത്തെ​ത്തി​ച്ചി​രു​ന്നു.

20 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ തി​രി​ച്ച​യ​യ്ക്കു​ന്ന പ്ര​ക്രി​യ ഇ​ന്ന​ലെ​വ​രെ നീ​ണ്ടു. ഹാ​ന്‍റാ​ വൈ​റ​സ് ബാ​ധി​ച്ച് ഇ​തു​വ​രെ മൂ​ന്നു മ​ര​ണ​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഹാ​ന്‍റാ​ വൈ​റ​സി​നെ ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ ടെ​ഡ്രോ​സ് ഗെ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു. ഇ​ത് മ​റ്റൊ​രു കോ​വി​ഡ് അ​ല്ല. അ​പ​ക​ട​സാ​ധ്യ​ത കു​റ​വാ​ണ്. അ​തി​നാ​ൽ ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ക​യോ പ​രി​ഭ്രാ​ന്ത​രാ​കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up